*തൃക്കരിപ്പൂരിലെ മുതിർന്ന നാടക പ്രവർത്തകനും ഗാനരചയിതാവുമായ എം.പി രാഘവനെ ആദരിച്ചു*
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
01-11-2022
തൃക്കരിപ്പൂർ: യുവകലാസാഹിതി തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂരിലെ നാടക പ്രവർത്തകൻ ഗാനരചിയാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ തൃക്കരിപ്പൂരിലെ മുതിർന്ന കലാകാരനായ എം.പി രാഘവനെ ആദരിച്ചു. വയലാർ അനുസ്മരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പ്രഭാഷണവും ആദരിക്കൽ ചടങ്ങും നിർവ്വഹിച്ചു. യുവകലാസാഹിതി മേഖലാ കമ്മിറ്റി പ്രസിഡണ്ട് നരേഷ് കുന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ , യുവകലാസാഹിത്യ ജില്ലാ വൈസ് പ്രസിഡണ്ട് ഇ രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാണിയാട്ട്, സി.പി.ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ യുവകലാസാഹിതി മേഖലാ സെക്രട്ടറി പി.രാജഗോപാലൻസ്വാഗതവും വൈസ് പ്രസിഡണ്ട് പി.കെ സന്തോഷ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ക്യാഷ് അവാർഡുകൾക്ക് വേണ്ടിയുള്ള കാസർഗോഡ് കണ്ണൂർ ജില്ലാതല ചലചിത്ര ഗാന മത്സരം നടന്നു.
*വലിയപറമ്പ വിഷൻ*
Comments
Post a Comment