Photo from Rajagopal

*പരിസ്ഥിതി  *ദിനാഘോഷം**

തൃക്കരിപ്പൂർ: മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ വൃക്ഷ തൈ വിതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ച് അദ്ധ്യക്ഷനായ ടി. തമ്പാൻ സംസാരിച്ചു. ബാലവേദി കൺവീനർ നന്ദന പി.കെ, നമൃത പി.കെ, ആദർശ് പി.കെ വയോജ വേദി കൺവീനർ സദാനന്ദൻ പരങ്ങേൻ , വനിതാവേദി കൺവീനർ ബീന. ടി, യുവജനവേദി കൺവീനർ ബിനേഷ് വിത്തൻ, ഷീജ പി.കെ, ഷീജ ഇ , യു കെ രാഘവൻ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻസ്വാഗതവും വൈസ് പ്രസിഡണ്ട് മധുസൂദനൻ നന്ദിയും പ്രകാശിപ്പിച്ചു 

Comments