*കരവിരുതിന്റെവർണ്ണചിറകുമായി കുരുന്നുകൾ*
ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ
ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പേപ്പർ ക്രാഫ്റ്റ് നിർമ്മാണകളരി സംഘടിപ്പിച്ചു. ചടങ്ങ് വർക്ക് എക്സ്പീരിയ സ് ക്ലബ്ബ് ജില്ലാ സെക്രട്ടറി ശ്രീമതി സപ്ന ടി.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാല തൃക്കരിപ്പൂർ പഞ്ചായത്ത് നേതൃ സമിത കൺവീനർ വി.കെ. രതീശൻ , ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സദാനന്ദൻ പരങ്ങേൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ബാലവേദി കൺവീനർ നന്ദന പി.കെ സ്വാഗതവും ഗ്രന്ഥശാല ലൈബ്രേറിയ ബീന ടി നന്ദിയും പറഞ്ഞു. വർക്ക് എക്സ്പീരിയൻസ് അധ്യാപികമാരായ സുമതി കെ , ബിന്ദു എ.പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
Comments
Post a Comment