സ: ചൂരിക്കാടൻ കൃഷ്ണൻ നായർ ദിനം-
ജന്മിത്വത്തിനും നാടുവാഴിത്വത്തിനും എതിരെ നടന്ന ഐതിഹാസികമായ കയ്യൂർ സമര ചരിത്രത്തിന്റെ വിപ്ലവ വീര്യം ചോരാതെ ജീവിതാവസാനം വരെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സ: ചൂരിക്കാടൻ നമ്മെ വിട്ടു പിരിഞ്ഞ് ഫെബ്രുവരി 7 ന് 21 വർഷം പൂർത്തിയാവുകയാണ്. 1943 മാർച്ച് 29 ന് വെളുപ്പാൻ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കയ്യൂരിലെ 4 സഖാക്കളെ തൂക്കിലേറ്റുമ്പോൾ കണ്ണും കാതും അടക്കാതെ തൊട്ടടുത്ത സെല്ലിൽ ഇരുന്ന് സഹപ്രവർത്തകരുടെ കണ്ഠങ്ങളിൽ നിന്ന് കൽ തുറങ്കുകൾ ഭേദിക്കുമാറുച്ചത്തിൽ ജന്മി സാമ്രാജ്യത്വത്തിനെതിരെ ഇൻങ്കുലാബ് വിളിച്ച് തൂക്കുമരം കയറുമ്പോൾ പ്രായത്തിന്റെ നിയമ പരിഗണനയാൽ കൊല കയറിൽ നിന്ന് ഒഴിവാക്കപ്പെട്ട് ജീവിതാവസാനം വരെ CPI യുടെ നേതാവായി കയ്യൂർ സഖാക്കൾ ഉയർത്തിയ മുദ്രാവാക്യം നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ ധീര വിപ്ലവകാരി സ :ചൂരിക്കാടന്റെ ദീപ്തമായ സ്മരണയ്ക്ക് മുമ്പിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു
                      അഭിവാദ്യങ്ങളളോടെ
രാജഗോപാലൻ പുതിയടത്ത്
സെക്രട്ടറി
ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം

Comments