**തൃക്കരിപ്പൂർ:വിവിധ* **മത്സര വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു*
മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം കോവിഡ് കാലത്ത് നടത്തിയ വിവിധ മത്സര വിജയി കൾക്കുള്ള സമ്മാന വിതരണം ബഹു: ഗ്രാമ പഞ്ചായത്ത് മെമ്പർ കാർത്ത്യയി.കെ. നിർവ്വഹിച്ചു. 2500 രൂപ 2000 രൂപ ക്യാഷ് അവാർഡുകൾക്ക് വേണ്ടിയുള്ള സിനിമാറ്റിക് ഡാൻസ് മത്സര വിജയികളായ കുമാരി ദർശനാ മധു വൈക്കത്ത്, ആഗ്നേയ രതീഷ് ഈയ്യക്കാട് എന്നിവർ ക്യാഷ് അവാർഡുകൾ ഏറ്റുവാങ്ങി.. ക്യാഷ് അവാർഡിന് വേണ്ടിയുള്ള പൂക്കള മത്സരത്തിൽ ഋതു വർണ്ണ വൈക്കത്ത് നിവ്യ വൈക്കത്ത് , മുകേഷ് വൈക്കത്ത് എന്നിവർ മൂന്ന് സ്ഥാനങ്ങൾ ഏറ്റുവാങ്ങി. ക്വിസ് മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗങ്ങളായ പി.സദാനന്ദൻ, സി.സന്തോഷ്കുമാർ , വനിതാവേദി കൺവീനർ പ്രത്യുഷ അനിൽ, യുവതയുടെ കൺവീനർ ബിനേഷ് വിത്തൻ , അക്ഷര സേന കൺ എനർ സനൂപ് എം, വായനശാല എക്സിക്യൂട്ടീവ് അംഗം രാമകൃഷ്ണൻ കെ.വി രാമകൃഷ്ണൻ, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്ത് ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ നന്ദിയും ലൈബ്രേറിയ സബ്ന സജി നന്ദിയും പറഞ്ഞു
Comments
Post a Comment