കരിയർ ഗൈഡ്ലൈൻ ക്ലാസ്

*കരിയർ ഗൈഡ്ലൈൻ ക്ലാസ്* 

ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ് എൽ സി , പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് അവരുടെ ഉപരിപഠനം ജോലി എന്നിവയെ സംബന്ധിച്ചുള്ള തൊഴിൽ പഠന മേഖലകളിലെ പുതിയ പ്രവണതകളും അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി " ന്യൂ ട്രെൻ സ് ആന്റ് ചെയ്ഞ്ച് ഇൻ കരിയർ" എന്ന വിഷയത്തിൽ കരിയർ ഗൈഡ്ലൈൻ പരിശീലനം നടന്നു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കരിയർ ഗൈഡായ ശ്രീ എം.എ അസ്‌ലം തൃക്കരിപ്പൂ ക്ലാസ് കൈകാര്യം ചെയ്തു. വിവിധ മേഖലകളിൽ നിന്നായി 65 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് അവരുടെ വിദ്യാഭ്യാസ യോഗ്യത,അഭിരുചി , ജീവിത ലക്ഷ്യം എന്നിവ പങ്കുവെച്ചു. ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് വി.എം മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കമ്മിറ്റി അംഗം ശ്രീ സി. സന്തോഷ് കുമാർ ചാലിൽ , ടി. വായനശാല പ്രസിഡണ്ട് ടി. തമ്പാൻ, വനിതാവേദി കൺവീനർ പ്രത്യുഷ അനിൽ, യുവജനവേദി കൺവീനർ ബിനേഷ് ്് വിത്തൻ , ലൈേബ്രറിയ സബ്ന സജി, വിജയലക്ഷ്മി ടീച്ചർ, ജയശ്രീ ടീച്ചർ, രാമകൃഷ്ണൻ.കെ.വി, നയന രാഗേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ നന്ദിയും സന്ദീപ് പുതിയ വീട്ടിൽ നന്ദിയും പറഞ്ഞു

Comments